അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ് പി ഷിബു പാപ്പച്ചനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിമർശനം. കേസിന്‍റെ തൽസ്ഥിതി റിപ്പോർട്ട് മെയ് 12ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണ റിപ്പോർട്ട് നൽകാത്തതിൽ വിജിലൻസ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ് പി ഷിബു പാപ്പച്ചനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിമർശനം.

റിപ്പോർട്ട് സർക്കാരിന് നൽകിയെന്ന് ഡിവൈഎസ് പി അറിയിച്ചപ്പോള്‍ എന്തുകൊണ്ട് കോടതിയിൽ നൽകിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിന്‍റെ തൽസ്ഥിതി റിപ്പോർട്ട് മെയ് 12ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.

'ആക്രമണം നടക്കുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് 3 ദിവസം മുമ്പ് പ്രധാനമന്ത്രിക്ക് കിട്ടി'; കേന്ദ്രത്തിനെതിരെ ഖർഗെ

YouTube video player