Asianet News MalayalamAsianet News Malayalam

മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം: ചുമതല വിജിലൻസ് കോട്ടയം റേഞ്ച് എസ് പി വിനോദ് കുമാറിന്

ഈ മാസം 20-നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്.

Vigilance probe against Mathew Kuzhanadan MLA: Vigilance Kottayam range SP Vinod Kumar in charge of investigation
Author
First Published Sep 22, 2023, 7:50 PM IST

തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിൽ അന്വേഷണ ചുമതല വിജിലൻസ് കോട്ടയം റേഞ്ച് എസ് പി വിനോദ് കുമാറിന്. ഈ മാസം 20നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി തട്ടിപ്പ് ശക്തമായി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മാത്യു കുഴൽനാടനെതിരെ സിപിഎം ഭൂമി ക്രമക്കേട് എന്ന ആരോപണം ഉയർത്തിയത്. ആരോപണത്തിൽ സിപിഎം വിജിലൻസിന് പരാതി നൽകുകയും ചെയ്തിരുന്നു.

സിപിഎം  എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് മാത്യൂ കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്. ആധാരത്തിൽ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില 3.5 കോടിയാക്കി കാണിച്ചെന്നായിരുന്നു ആക്ഷേപം. ആരേപണങ്ങളെല്ലാം മാത്യു കുഴൽനാടൻ തള്ളിയിരുന്നെങ്കിലും രഹസ്യപരിശോധന നടത്തിയ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാറിനോട് അനുമതി തേടുകയായിരുന്നു. ഈ അവശ്യത്തിലാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവ് നൽകിയത്. എന്നാൽ ഉത്തരവിൽ മാത്യുവിൻറെ പേരില്ല നേരെമറിച്ച് പൊതുപ്രവർത്തകൻ എന്ന നിലക്കാണ് അനുമതി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നായിരുന്നു മാത്യു ഇതിനെക്കുറിച്ച് പറഞ്ഞത്.

Also Read: പാലക്കയത്ത് ഉരുൾപൊട്ടി, കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് കുത്തനെ ഉയരുന്നു; കടകളിലും വീടുകളിലും വെള്ളം കയറി

നേരത്തെ മാത്യുവിൻറെ വിവാദ റിസോർട്ടിൻറെ ലൈസൻസ് ചിന്നക്കനാൽ പഞ്ചായത്ത് പുതുക്കി നൽകിയിരുന്നു. ലൈസൻസിൻറെ കാലാവധി മാ‍ർച്ച് 31 ന് അവസാനിച്ചിരുന്നു. തുടർന്ന് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകാൻ മാത്യൂ അപേക്ഷ നൽകുകയായിരുന്നു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോ‍ർഡിൻറെ സർട്ടിഫിക്കറ്റും ഹാജരാക്കാൻ നി‍ദ്ദേശം നൽകി. ഇവ ഹാജരാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലൈസൻസ് പുതുക്കി നൽകിയത്.  മലിനീകരണ നിയന്ത്രണ ബോർഡിൻറെ സർട്ടിഫിക്കറ്റിൻറെ കാലാവധി ഡിസംബർ 31 വരെയായതിനാലാണ് അതു വരെ മാത്രം സർട്ടിഫിക്കറ്റ് പുതുക്കി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios