പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്.  രണ്ട് ലക്ഷം രൂപ ഇവിടെ നിന്ന് പിടികൂടി. സർക്കാർ വരുമാനത്തിൽ 36,530 രൂപയുടെ കുറവും കണ്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, നാല് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവർക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.