തൃശ്ശൂര്‍ വിജിലൻസ് കോടതിയാണ് അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് ഇദ്ദേഹത്തിന്റെ പാലക്കാടുള്ള സ്വന്തം വീട്ടിലും വാടക വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്

മലപ്പുറം: റീജണൽ ട്രാൻസ്പോര്‍ട്ട് ഓഫീസ‍ര്‍ അനൂപ് വ‍ര്‍ക്കിക്കെതിരെ വിജിലൻസ് റെയ്ഡ‍്. ഇദ്ദേഹത്തിന്റെ പാലക്കാടുള്ള സ്വന്തം വീട്ടിലും വാടക വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിന്റെ പരിശോധനകളാണ് നടക്കുന്നത്. തൃശ്ശൂര്‍ വിജിലൻസ് കോടതിയാണ് അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.