Asianet News MalayalamAsianet News Malayalam

ലൈഫ് വീട് അനുവദിച്ചതിന് 10000 രൂപ കൈക്കൂലി: മലപ്പുറത്ത് വിഇഒ വിജിലൻസ് പിടിയിൽ

ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിലാണ്  നിജേഷ് വീട്ടമ്മയിൽ നിന്നും 10000  രൂപ കൈക്കൂലി വാങ്ങിയത്. 

village extension officer caught on bribery malappueram sts
Author
First Published Dec 22, 2023, 2:52 PM IST

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍. ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ്  വഴിക്കടവ് വിഇഒ നിജാഷിനെ വിജിലന്‍സ് സംഘം പിടികൂടിയത്.  സ്ഥലവും  വീടും ലഭിച്ചതിന്‍റെ രേഖകള്‍ ശരിയാക്കുന്നതിനാണ് വഴിക്കടവ് നിജാഷ് ചുങ്കത്തറ സ്വദേശിയായ വീട്ടമ്മയോട് കൈക്കൂലി  ആവശ്യപ്പെട്ടത്. വീട് നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ ലഭിക്കുമ്പോള്‍ 20000 രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം.ആദ്യ ഘട്ടമായി പതിനായിരം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് വീട്ടമ്മ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് കൈമാറിയ പതിനായിരം രൂപ വീട്ടമ്മ വിഇഒക്ക് നല്‍കുന്നതിനിടയിലാണ് ഡിവൈഎസ് പി എം ഫിറോസ് എം ഷഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘം  ഇയാളെ കസ്റ്റഡിയിലെടുത്തത്. 

മലപ്പുറത്ത് വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ പിടിയിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios