നിലവിലെ നിയമങ്ങൾ ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിന് പര്യാപ്തമാണെന്നും മന്ത്രി വിശദീകരിച്ചു.  

തിരുവനന്തപുരം: ഡോക്ടർമാർക്ക് എതിരെ അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി. മാത്യു കുഴൽ നാടൻ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. രോഗികളുടെ ബന്ധുക്കളിൽ നിന്നും അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന കടുത്ത വിമർശനം ഉയർത്തി.

വിമർശനം ശക്തമായതോടെ ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവുണ്ടായതാണെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ആരോഗ്യമന്ത്രിയുടെ മറുപടി വിവാദത്തിലായതോടെ മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. അക്രമം നടന്നില്ലെന്ന മറുപടി സാങ്കേതിക പിഴവാണെന്നായിരുന്നു വിമര്‍ശനം. പുതിയ ഉത്തരം നൽകാൻ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരം തിരുത്തി നൽകിയതാണെന്നും സെക്ഷനിൽ നിന്ന് അപ്ലോഡ് ചെയ്തപ്പോൾ മാറിപ്പോയെന്നുമാണ് വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.