ബാലഭാസ്കറിന്‍റെ മരണം ആസൂത്രിത കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സോബി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണ സംഘം കലാഭവൻ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരായാണ് സോബി മൊഴി നൽകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാലഭാസ്കറിന്‍റെ മരണം ആസൂത്രിത കൊലപാതകമെന്ന് നേരത്തെ സോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നു. അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത് .അപകടത്തിന് മുൻപ് നടന്ന കാര്യങ്ങൾ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ബാലഭാസ്കറിൻറെ അച്ഛന്‍ കെ സി ഉണ്ണിയുടെയും ബാലഭാസ്കറിൻറെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സിബിഐ എടുത്തിരുന്നു. കേസിലെ മറ്റ് പല സാക്ഷികളില്‍ നിന്നും വരും ദിവസങ്ങളിൽ സിബിഐ മൊഴിയെടുക്കും.