Asianet News MalayalamAsianet News Malayalam

800 രൂപയും ചെലവും തരൂ, കെഎസ്ആർടിസി ഞങ്ങളോടിക്കാം, കളക്ഷൻ ഉണ്ടാക്കുന്നത് കാണിക്കാം; വൈറൽ കുറിപ്പ്

കെഎസ്ആർടിസിയെ കുറിച്ച് പരാതികൾ വരുന്ന വഴികൾ ഏതൊക്കെയെന്നു പോലും അറിയാത്ത സമയമായിരുന്നു ഇത്. ശമ്പള പ്രതിസന്ധികൾ മൂലം സമരം. ഡ്യൂട്ടി അറേഞ്ച്മെന്റ് മൂലം സമരം

Viral Facebook note about ksrtc crisis
Author
First Published Oct 4, 2022, 2:08 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയെ കുറിച്ച് പരാതികൾ വരുന്ന വഴികൾ ഏതൊക്കെയെന്നു പോലും അറിയാത്ത സമയമായിരുന്നു ഇത്. ശമ്പള പ്രതിസന്ധികൾ മൂലം സമരം. ഡ്യൂട്ടി അറേഞ്ച്മെന്റ് മൂലം സമരം. പലപ്പോഴായി ജീവനക്കാരുടെ മോശം പെരുമാറ്റം കൊണ്ടും കെഎസ്ആർടിസി വാർത്തകളിൽ സ്ഥാനം നേടി.  പാസ് ചോദിച്ചുപോയ അച്ഛനെയും മകളെയും തല്ലിയതാണ് ഒരു കേസെങ്കിൽ, യാത്രക്കാരെ തെറി പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ടതായിരുന്നു മറ്റൊന്ന്. യാത്രക്കാരനോട് മോശമായി സംസാരിച്ച് ഒടുവിൽ യാത്രക്കാരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചത് മറ്റൊന്ന്. ഇതിനെല്ലാം പുറമെ പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചd സമര പ്രഖ്യാപനവും വന്നു. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും അറിയിച്ചതോടെയാണ് താൽക്കാലികമായി സമരം പിൻവലിച്ചത്. 

ഈ സാഹചര്യത്തിലാണ് ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടേതെന്ന പേരിൽ കുറിപ്പ് വൈറലാകുന്നത്. ഇതിന്റെ യഥാർത്ഥ ഉറവിടം വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ പറപറക്കുകയാണ് കുറിപ്പ്. സേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ് ടാഗുമായാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോലിസമയം 12 മണിക്കൂർ ആക്കിയതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാർ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചതടക്കം പരാമർശിച്ചിക്കുന്ന കുറിപ്പിൽ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്ത് നോക്കി നിൽക്കാതെ, ആദ്യം പണിയെടുത്തിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം എന്നും കുറിപ്പിൽ പറയുന്നു.

Read more: 99 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ഇൻഷൂറൻസ്, തെങ്ങുകയറ്റക്കാർക്ക് പദ്ധതിയുമായ നാളികേര വികസന ബോർഡ്

വൈറലായ കുറിപ്പിങ്ങനെ...

ഡിയർ കെഎസ്ആർടിസി എംഡി 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം ഈ വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുവോ...? 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്. ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള  പോരാട്ടം.  എന്ന്  ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ.

Follow Us:
Download App:
  • android
  • ios