വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കാൻ ചൈനീസ് പൗരന്മാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് കേന്ദ്ര സർക്കാർ വിസ അനുവദിച്ചില്ല. ഷെൻ ഹുവ 15ലെ ജീവനക്കാരുടെ കാര്യത്തിലാണ് കേന്ദ്ര സർക്കാരിൽ നിന്നുള്ള നടപടി വൈകുന്നത്. ഇതോടെ ചൈനീസ് പൗരന്മാരായ ഇവർക്ക് കപ്പലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ഷാങ്ഹായ് പിഎംസിയുടെ ജീവനക്കാരായ 12 ചൈനീസ് പൗരന്മാരാണ് കപ്പലിലുള്ളത്.

ക്രെയിൻ ഇറക്കാൻ ഇവരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചു. മുന്ദ്രാ തുറമുഖത്തും ചൈനീസ് പൗരന്മാർക്ക് ഇറങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ക്രെയ്ൻ ഇറക്കാൻ തുറമുഖത്ത് തന്നെ വിദഗ്ദ്ധർ ഉണ്ടായിരുന്നതിനാൽ ഈ കാര്യങ്ങൾക്ക് തടസമുണ്ടായില്ല. പക്ഷെ വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കാൻ വിദഗ്ദ്ധരില്ല. അതിനാൽ ഷാങ്ഹായ് പിഎംസിയുടെ മുംബൈയിൽ നിന്നുള്ള ജീവനക്കാരാവും ഇനി വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്