ചീഫ് സെക്രട്ടറി സ്ഥാനം ഈ മാസം 28ന് വിരമിക്കാനിരിക്കെയാണ് ബിശ്വാസ് മേത്തയ്ക്ക് പുതിയ നിയമനം.
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണർ ആകും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമമന്ത്രിയും ചേർന്ന യോഗമാണ് പുതിയ മുഖ്യവിവരാവകാശ കമ്മീഷണറെ തെരഞ്ഞെടുത്തത്. ഈ മാസം 28ന് സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് പുതിയ നിയമനം. വിൻസൻ എം പോൾ വിരമിച്ചതിനെ തുടർന്നാണ് പുതിയ മുഖ്യവിവരാവകാശ കമ്മീഷണറെ തെരെഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിമരിച്ച ഉഷ ടൈറ്റസിനും അസാപ്പിൻറെ സി എം ഡിയായി പുനർനിയമനം നൽകിയിരുന്നു.
