Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; അര്‍ച്ചനയുടെ മ‍ൃതദേഹവുമായി വിഴിഞ്ഞത്ത് ബന്ധുക്കളുടെ പ്രതിഷേധം

അർച്ചനയുടെ ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്യലിന് ശേഷം രാത്രി വിട്ടയച്ചിരുന്നു. ഇതിനെതിരെയായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം

vizhinjam archana death protest against police action
Author
Trivandrum, First Published Jun 23, 2021, 1:44 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം, വെങ്ങാനൂര്‍ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആക്ഷേപം ആണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സുരേഷിനെ രാത്രി വിട്ടയച്ചിരുന്നു. അതിൽ പ്രതിഷേധിച്ചായിരുന്നു ബന്ധുക്കളുടെ നടപടി. 

No description available.

വിഴിഞ്ഞം തിരുവനന്തപുരം റോഡിൽ മൃതദേഹവും വച്ചുകൊണ്ടാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് റോഡിന് കുറുകെ ഇട്ടായിരുന്നു ഉപരോധം. തുടര്‍ന്ന് കോവളം എംഎൽഎ എം വിൻസന്റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോടും പൊലീസിനോടും സംസാരിച്ചു. ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുക്കുമെന്ന പൊലീസ് ഉറപ്പിലാണ് ഉപരോധം പിൻവലിച്ചത് . വീഴ്ച പരിഹരിക്കുമെന്നും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നും തിരുവനന്തപുരം തഹസിൽദാർ  ഉറപ്പ് നൽകി

No description available.

വീട്ടിൽ ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം അർച്ചനയെ കണ്ടെത്തിയത്. വീട്ടിൽവച്ച് തന്നെ അർച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. അവിടെ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് എത്തിച്ച ശേഷമാണ് പോസ്റ്റ്‍മോർട്ടം നടപടികൾ പൂര്ത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. 

മകളുടെ ഭർത്താവ് സുരേഷ് തലേദിവസം വീട്ടിൽ ഡീസൽ വാങ്ങിക്കൊണ്ട് വന്നതിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ അച്ഛൻ ആരോപിച്ചിരുന്നു. ഉറുമ്പ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസൽ വാങ്ങി വച്ചതെന്നും അ‍ർച്ചനയുടെ അച്ഛൻ പറയുന്നു. മകളുടേത് പ്രണയവിവാഹമായിരുന്നു. അർച്ചനയും ഭർത്താവ് സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സുരേഷിന്‍റെ അച്ഛൻ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നു. പലതും മകൾ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവയ്ക്കാറായിരുന്നുവെന്നും, വീട്ടിലെത്തിയാൽ പലപ്പോഴും മകൾ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാറെന്നും, അച്ഛൻ പറഞ്ഞിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 
Follow Us:
Download App:
  • android
  • ios