ദേശീയപാതയിലൂടെ ചരക്ക് നീക്കത്തിന് എൻഎച്ച്എഐ അനുമതി ലഭിച്ചിരിക്കുകയാണ്. തീയതി സർക്കാർ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും.
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നു. കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 ന് തുടങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ദേശീയപാതയിലൂടെ ചരക്ക് നീക്കത്തിന് എൻഎച്ച്എഐ അനുമതി ലഭിച്ചിരിക്കുകയാണ്. തീയതി സർക്കാർ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞമാസം ദേശീയപാതയിൽ ട്രയൽ റൺ നടത്തിയിരുന്നു.

