Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസൻ, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി  എന്നിവരെയാണ് കണ്ടെത്തിയത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു.

vizhinjam missing fishermen finds
Author
Thiruvananthapuram, First Published Jul 20, 2019, 12:13 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും കരയില്‍  തിരിച്ചെത്തി.  ഉൾക്കടലിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ക്ഷീണിതരായ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. എൻജിൻ തകരാർ മൂലം ഉൾക്കടലിൽ പെട്ട് പോയതാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് മുതലാണ് ഇവരെ കാണാതായത്. 

ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുണ്ടായിരുന്ന പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസൻ, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവർ തിരിച്ചെത്തേണ്ടിയിരുന്നത്. 

Follow Us:
Download App:
  • android
  • ios