Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരം ശക്തമാകുന്നു; മത്സ്യത്തൊഴിലാളി സമരം കൂടുതൽ തീരദേശങ്ങളിലേക്ക് വ്യാപിപ്പിക്കും

മത്സ്യത്തൊഴിലാളി സമരം കൂടുതൽ തീരദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന.

Vizhinjam strike intensifies
Author
First Published Sep 6, 2022, 5:02 AM IST

തിരുവനന്തപുരം : വിഴിഞ്ഞം സമരം പരിഹരിക്കാൻ ചേർന്ന നാലാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖ സമരം വ്യാപിപ്പിക്കാൻ ലത്തീൻ അതിരൂപത തീരുമാനം . മത്സ്യത്തൊഴിലാളി  സംസ്ഥാന തലത്തിൽ കൂടുതൽ തീരദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന.

 

ഇന്നലെ മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തുറമുഖ കവാടത്തിലെ ഉപരോധ സമരവും ഉപവാസ സമരവും തുടരുകയാണ്. ഇന്ന് വൈദികരും അൽമായരും അടങ്ങുന്ന സംഘമാണ് ഉപസവിക്കുന്നത്. ഉപരോധ സമരം ഇന്ന് 22ാം ദിനമാണ്

മുഖ്യമന്ത്രിയുടെ വിമർശനം; പ്രതിഷേധമറിയിച്ച് ലത്തീൻ അതിരൂപത

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തില്‍ പ്രതിഷേധമറിയിച്ച് ലത്തീന്‍ അതിരൂപത. വിഴിഞ്ഞ സമരത്തെ തുടര്‍ന്ന് മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയിലാണ്  മന്ത്രിമാരെ പ്രതിഷേധം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപതക്കെതിരെ പിണറായി വിജയന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.  അതിന് ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്ന്. സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ.നല്ല ഉദേശമുള്ളൂ എങ്കിലും ചിലർ എതിർക്കും. എതിർക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാവുമോ അത് ചെയ്യും. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കൽ ആണെന്ന സന്ദേശം ഒരാൾ പ്രചരിപ്പിച്ചു . ആരും ആ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് പ്രചരിപ്പിച്ചു. വൻ ചതി എന്ന് ചിലർ പ്രചരിപ്പിച്ചു. ചതി ശീലമുള്ളവർക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മത്സ്യത്തൊഴിലാളികൾക്കുള്ള ഭാവനസമുച്ചയം ഉടൻ നിർമാണം ആരംഭിക്കും. . കഴിയാവുന്നത്ര വേഗത്തിൽ എല്ലാവരെയും പുനരധിവാസിപ്പിക്കും. യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥലം കണ്ടെത്തി. ഉടൻ ഏറ്റെടുക്കും. 343 ഫ്ലാറ്റുകൾ മത്സ്യത്തൊഴിലാളികൾക്കായി ഇതിനകം നിർമിച്ചു. ഒരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് സർക്കാർ നൽകിയത്. പ്രതിസന്ധികളിൽ മത്സ്യതൊഴിലാളികൾ ഒറ്റക്കല്ലെന്നും സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

വിഴിഞ്ഞം ചർച്ച പരാജയം; തീരുമാനമാകാതെ പിരിയുന്നത് നാലാംവട്ട ചര്‍ച്ച, റിലോ ഉപവാസം തുടരും

Follow Us:
Download App:
  • android
  • ios