പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതിൽ ഒരെണ്ണം പോലും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍. ആറ്റിങ്ങൽ, പൂവാർ, ഉച്ചക്കട , ചാക്ക, തിരുവല്ലം, സ്റ്റേഷൻ കടവ്, എന്നിങ്ങനെ ആറ് സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. വള്ളങ്ങളും വലകളും ഉൾപ്പെടെയാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതിൽ ഒരെണ്ണം പോലും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. 

വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷ്ട്യ മനോഭാവമാണെന്നും പള്ളികളിൽ വായിച്ച സ‍ർക്കുലറിൽ പറയുന്നു.

തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. സമരം ഇന്ന് 62- ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്താനുള്ള തീരുമാനം. തുറമുഖ നിർമ്മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങൾ പഠിക്കുന്നതിനായി ലത്തീൻ സമരസമിതിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സർക്കുലറിൽ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. 

വിഴിഞ്ഞം സമരം ശക്തമാക്കുന്നു; ഇന്ന് റോഡ് ഉപരോധം, കൂടുതൽ പൊലീസിനെ വിന്യസിച്ച് ജില്ലാഭരണകൂടം

റോഡ് ഉപരോധത്തിന് നിരോധനം, മുദ്രാവാക്യം വിളിക്ക് വിലക്ക്; വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ കളക്ടറുടെ ഉത്തരവ്

വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം| Vizhinjam protest