Asianet News MalayalamAsianet News Malayalam

'അദാനിയുടെ ഭിക്ഷ വാങ്ങാൻ നടക്കുന്നയാളാണ് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു, രാജിവച്ച് പുറത്തുപോകണം'

മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച 7 ആവശ്യങ്ങള്‍ അംഗീകരിക്കണം.മന്ത്രിമാര്‍ തലങ്ങും വിലങ്ങും നടന്ന് ഓരോന്ന് പറയുന്നു. ഒരു പ്രഖ്യാപനവും നടപ്പാക്കിയിട്ടില്ലെന്നും  വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡിഷ്യസ് ഡിക്രൂസ്

VIZINJAM ACTION COUNCIL AGAINST CHEIFMINISTER, DEMANDS RESIGNATION
Author
First Published Nov 29, 2022, 10:50 AM IST

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ  ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം.ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്ർ‍ പ്രഖ്യാപിച്ച സഹായ വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്ന് വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു..

ഓഖി ദുരിത ബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കണം.മന്ത്രിമാര്‍ തലങ്ങും വിലങ്ങും നടന്ന് ഓരോന്ന് പറയുന്നു. ഒരു കുടുംബത്തെപ്പോലും മാറ്റിപാര്‍പ്പിച്ചിട്ടില്ല. തീരശോഷണം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല.മുഖ്യമന്ത്രിയുടെ വീട്ടില്‍ കാലിതൊഴുത്തിന് 45 ലക്ഷം ചെലവിട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് മാറിതാമസിക്കാന്‍ 5000 രൂപയാണ് വകയിരുത്തിയരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വഞ്ചനാദിനാചരണത്തിന്‍റെ ഭാാഗമായി  ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക  യോഗങ്ങളും സംഘടിപ്പിക്കും. മുല്ലൂരിലെ ഉപരോധ സമരപ്പന്തലിൽ പൊതു സമ്മേളനവും ഉണ്ടാകും. സമരത്തോട് ഇടവകാംഗങ്ങൾ സഹകരിക്കണം എന്നാഹ്വാനം ചെയ്ത് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത് കനത്ത ജാഗ്രത തുടരുകയാണ്. കൂടുതൽ പൊലീസുകാരെ വിഴിഞ്ഞത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതൽ അറസ്റ്റുകൾ താത്കാലത്തേക്ക് വേണ്ടയെന്നാണ് തീരുമാനം. ഇന്നലെ ചേർന്ന സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.പരാജയപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് യോഗം  സംഘടിപ്പിച്ചത്.മത്സ്യത്തൊഴിലാലകള്‍ ഉന്നയിച്ച 7 ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു

വിഴിഞ്ഞം സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം ധനമന്ത്രി ഉദ്ഘാടനം ചെയ്യും, ശശി തരൂരും ഇല്ല

Follow Us:
Download App:
  • android
  • ios