തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ  തുടര്‍ന്ന് സന്നദ്ധസേവകരുടെ സഹായം തേടി സംസ്ഥാന സര്‍ക്കാര്‍. ദുരിതബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനും സേവന പ്രവര്‍ത്തനത്തിനുമായി സേവന സന്നദ്ധരായ യുവാക്കള്‍ക്ക് വളണ്ടിയര്‍മാരായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. സേവന സന്നദ്ധതയുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യാം. 

https://keralarescue.in/

#VolunteerRegistration_Kerala