പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. സഖാക്കളുടെ പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ചെഗുവേരയുടെയും വി.എസ്. അച്യുതാനന്ദന്റെയും ചിത്രങ്ങളുണ്ടായിരുന്നു. എം കെ സക്കീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള അതൃപ്തിയാണ് പ്രതിഷേധത്തിന് പിന്നില്‍.
മലപ്പുറം: പൊന്നാനിയില്‍ നോട്ടക്ക് വോട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡ്. പൊന്നാനി മണ്ഡലത്തിലെ പുതുപൊന്നാനി 44-ാം വാർഡ് സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങൾ ചങ്ങലകളാൽ ബന്ധസ്ഥരല്ല... ഈ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്‘ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികള്‍. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികൾ വായിക്കാൻ നിർബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്. എം കെ സക്കീറിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ പൊന്നാനിയിൽ ഒരു വിഭാഗത്തിന് അതൃപ്തി. പ്രത്യക്ഷപ്പെട്ട ബോർഡ് ഇന്നലെ രാത്രിയോടെ മാറ്റി
ഫ്ലക്സ് പോസ്റ്ററില്‍ ചെഗുവേരയുടെയും വിഎസ് അച്യുതാനന്ദന്റെയും ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. എം കെ സക്കീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പൊന്നാനിയില്‍ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടായിരുന്നു. പിന്നാലെയാണ് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നാണ് പ്രധാന വിമർശനം. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൊന്നാനിയിൽ എം കെ സക്കീറിനെ ഉൾപ്പെടുത്തിയത്. പല ഘടകങ്ങൾ പരിഗണിച്ചാണ് എം കെ സക്കീറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
