Asianet News MalayalamAsianet News Malayalam

വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന വോട്ടർ കുഴഞ്ഞു വീണു മരിച്ചു

voter died while returning to home from polling booth
Author
Beypore, First Published Dec 14, 2020, 11:55 AM IST

ബേപ്പൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന വോട്ടർ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശിനി ബേബിയാണ് മരിച്ചത്. 62 വയസായിരുന്നു. നമ്പ്യാർ വീട്ടിൽ നാണുവിൻ്റെ ഭാര്യയാണ്. 

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബേപ്പൂർ എൽപി സ്കൂളിൽ അഞ്ചാമത്തെ ബൂത്തിലായിരുന്നു ബേബിയുടെ വോട്ട്. സ്കൂളിലെത്തി വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. ബേപ്പൂർ ഗുരുക്കൾ കാവ് റോഡിലാണ് ബേബിയുടെ വീട്. 

Follow Us:
Download App:
  • android
  • ios