തിരുവനന്തപുരം പട്ടത്തെ എസ്‍യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ (V S Achuthanandan) ആശുപത്രി വിട്ടു. തിരുവനന്തപുരം പട്ടത്തെ എസ്‍ യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 

Add Asianetnews as a Preferred SourcegooglePreferred

ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടായതിനെ തുടർന്ന് വൈകീട്ടാണ് വി എസിനെ ഡിസ്ചാർജ്ജ് ചെയ്തത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം 31 നാണ് വിഎസ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ ശക്തമായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്കും മാറ്റിയിരുന്നു. വീട്ടിൽ വിശ്രമം തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം

സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ അലട്ടുന്നത്. രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വി എസ് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വി എസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.

2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാൽ പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ അത് ഒഴിഞ്ഞിരുന്നു.