ദില്ലി: പാർട്ടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കൊണ്ടുള്ള വിഎസ് അച്യുതാനന്ദന്‍റെ കത്ത് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ. പാർട്ടിയുടെ നിലവിലെ പോക്കിൽ രൂക്ഷ വിമർശനം രേഖപ്പെടുത്തുന്നതാണ് വിഎസിന്‍റെ കത്ത്. കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെടുന്നു.

പാർട്ടി അതിന്‍റെ നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചുവെന്ന് കുറ്റപ്പെടുത്തുന്നതാണ് വിഎസിന്‍റെ കത്ത്. മൂന്ന് പേജുള്ള ഈ കത്ത് കേന്ദ്രകമ്മിറ്റിയിൽ വിതരണം ചെയ്തു.