കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം - വാക്സിനേഷന് ശേഷം വി.എസ് ഫേസ്ബുക്കിൽ കുറിച്ചു. 

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് വി.എസ്.കൊവിഡ് വാക്സിൻ്റെ രണ്ടാം ഡോസ് സ്വീകരിച്ചത്. ഇതോടെ വി.എസിൻ്റെ വാക്സിനേഷൻ പൂർത്തിയായി. കാറിൽ ജനറൽ ആശുപത്രിയിലെത്തിയ വിഎസിനെ പുറത്തേക്കിറക്കാതെ നഴ്സിംഗ് സ്റ്റാഫ് കൈയിൽ കുത്തിവയ്പ്പ് നടത്തുകയായിരുന്നു. മകൻ വി.എ.അരുൺ കുമാ‍ർ വിഎസിനൊപ്പമുണ്ടായിരുന്നു. 

ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം - വാക്സിനേഷന് ശേഷം വി.എസ് ഫേസ്ബുക്കിൽ കുറിച്ചു. 

മാർച്ച് ആറിനാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും വി.എസ് വാക്സിൻ്റെ ആദ്യഡോസ് സ്വീകരിച്ചത്. കൊവിഷിൽഡ് വാക്സിനാണ് വി.എസിന് നൽകിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ​ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടത്.