''നൂറു കണക്കിന് ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു.''
പാലക്കാട്: ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറെന്ന് വി.ടി ബല്‍റാം. നൂറു കണക്കിന് ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ബല്‍റാം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല, തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ രാഷ്ട്രീയ നിലപാടെടുത്ത് അതിനെ ജനകീയ കോടതിയില്‍ പരിശോധനക്ക് വിധേയമാക്കാന്‍ അവസരമൊരുക്കുന്ന തരത്തിലാണ് ഇവരെയെല്ലാം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ജനാധിപത്യവും ചാണകതന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസമെന്ന് വി.ടി ബല്‍റാം അഭിപ്രായപ്പെട്ടു.
വി.ടി ബല്‍റാം പറഞ്ഞത്: ''കര്‍ണ്ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറാണ് ആ പാര്‍ട്ടി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്. മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെയായി ദീര്‍ഘനാള്‍ ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ദിവസമാണ് മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡിയും കോണ്‍ഗ്രസിലേക്ക് വന്നത്. നൂറു കണക്കിന് അറിയപ്പെടുന്ന ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ഈ ദിവസങ്ങളിലായി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. ഇനിയും ഒരുപാടു പേര്‍ വരാനിരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല, തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പുതിയ രാഷ്ട്രീയ നിലപാടെടുത്ത് അതിനെ ജനകീയ കോടതിയില്‍ പരിശോധനക്ക് വിധേയമാക്കാന്‍ അവസരമൊരുക്കുന്ന തരത്തിലാണ് ഇവരെയെല്ലാം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ജനാധിപത്യവും ചാണകതന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം.''
അതേസമയം, താന്‍ തുറന്ന മനസോടെയാണ് കോണ്‍ഗ്രസില്‍ എത്തിയതെന്ന് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗ മുതല്‍ ഡികെ ശിവകുമാര്‍ വരെയുള്ള നേതാക്കളാണ് തന്നെ ക്ഷണിച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടാര്‍ പറഞ്ഞു. ഷെട്ടാര്‍ കോണ്‍ഗ്രസിന് മുന്നില്‍ ഒരു ഡിമാന്‍ഡും മുന്നോട്ട് വച്ചിട്ടില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഷെട്ടാറിന് ഒരു ഓഫറും നല്‍കിയിട്ടില്ല. കോണ്‍ഗ്രസില്‍ ചേരാന്‍ അദ്ദേഹം സ്വമേധായ തീരുമാനമെടുത്തതാണെന്നും ശിവകുമാര്‍ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ ബിജെപിയിലേക്ക്?; പാർട്ടി സ്ഥാനങ്ങൾ രാജിവെക്കും

