കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാഗേഷ് കൺസൽട്ടൻസി ഉടമ വിവി നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ്. പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ഏൽപ്പിച്ചത് ബംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൽട്ടൻസിയെയായിരുന്നു.

17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി കൈപ്പറ്റിയത്. എന്നാൽ ഈ കമ്പനി മറ്റൊരു കമ്പനിക്ക് മറിച്ചു നൽകി. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് അറസ്റ്റ്. ഉച്ചയ്ക്ക് ശേഷം വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

'ഇബ്രാഹിംകുഞ്ഞ് ക്രമവിരുദ്ധ ഇടപെടലുകൾ നടത്തി', നിർണായക വിവരങ്ങളുമായി വിജിലൻസിന്‍റെ റിമാൻഡ് റിപ്പോർട്

അതേ സമയം പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ വകുപ്പ് പ്രിന്സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തു. പാലം നിര്‍മാണച്ചുമതല ഉണ്ടായിരുന്ന റോഡ്സ് ആന്‍റ് ബ്രിഡ്ജല് ഡവലപ്മെന്‍റ് കോര്പറേഷന്‍ എം ഡിയായിരുന്നു മുഹമ്മദ് ഹനീഷ്.പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മുഹമ്മദ് ഹനീഷിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലന്സിന‍്റെ ആരോപണം.