തുടരന്വേഷണം സംബന്ധിച്ച അപേക്ഷ സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസ് അല്പസമയത്തിനകം പരിഗണിക്കും.

പാലക്കാട്: വാളയാർ കേസിലെ പുനർവിചാരണ നടപടികൾ അൽപ്പ സമയത്തിനുള്ളിൽ ആരംഭിക്കും. കേസിലെ പ്രതികൾ പാലക്കാട് പോക്സോ കോടതിയിൽ ഹാജരായി. വി മധു, എം.മധു, ഷിബു എന്നീ പ്രതികളാണ് എത്തിയത്. തുടരന്വേഷണം സംബന്ധിച്ച അപേക്ഷ സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസ് അൽപ്പസമയത്തിനകം പരിഗണിക്കും. 

Add Asianetnews as a Preferred SourcegooglePreferred

വാളയാർ കേസില്‍ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികൾ ആരംഭിക്കുന്നത്. പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്. കേസ് സിബിഐക്ക് വിടാൻ ഇനിയും സാങ്കേതിക നടപടിക്രമങ്ങൾ സർക്കാരിന് പൂർത്തിയാക്കേണ്ടതുണ്ട്.