തിരുവനന്തപുരം: വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാ‍ർക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. വിധി വന്ന് 1 വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് സമരപരിപാടികൾ നടന്നത്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാ‍ർഷികദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

വിധി ദിനം മുതൽ ചതിദിനം വരെ എന്ന പേരിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളെത്തി ഐക്യദാർഡ്യം പ്രകടിപ്പിച്ചു. 
ഇന്ന് കെ.മുരളീധരൻ എംപി, ഡോ.ആർഎൽവി രാമകൃഷ്ണൻ, ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് എന്നിവ‍ർ സമരപ്പന്തലിലെത്തും. തുടർ സമരപരിപാടികൾ ഇന്ന് കുടുംബാംഗങ്ങൾ പ്രഖ്യാപിക്കും.