പാലക്കാട്: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കൾ ഇന്ന് കൊച്ചിയിൽ ഉപവാസം സമരം നടത്തും. കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവിലെ പത്ത് മണിക്കാണ് പ്രതിഷേധ പരിപാടി തുടങ്ങുക. ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ സമരം ഉദ്ഘാടനം ചെയ്യും. കേസന്വേഷിച്ച എസ്പി എം.ജെ.സോജന്റെ സ്ഥാനക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കുള്‍പ്പടെ നേരത്തെ കത്ത് നൽകിയിരുന്നു. ഇതിൽ നടപടി സ്വീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം.