സർക്കാർ ഉത്തരവിൽ മൂത്തകുട്ടിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് മാത്രമാണ് പ്രതിപാദിച്ചിട്ടുളളത്
കൊച്ചി: വാളയാർ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സർക്കാർ ഇറക്കിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരിച്ച പെൺകുട്ടികളുടെ മാതാവാണ് കോടതിയെ സമീപിച്ചത്.
സർക്കാർ ഉത്തരവിൽ മൂത്തകുട്ടിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് മാത്രമാണ് പ്രതിപാദിച്ചിട്ടുളളത്. ഇളയകുട്ടിയുടെ മരണത്തെക്കുറിച്ചുകൂടി അന്വേഷിക്കണമെന്ന് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. പുതുക്കിയ വിജ്ഞാപനത്തിന്‍റെ കാര്യം സർക്കാർ ഇന്ന് കോടതിയെ രേഖാമൂലം അറിയിക്കും.