ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതിൽ നിയമനടപടി വേണം.

വാളയാര്‍: വാളയാറില്‍ സഹോദരിമാരുടെ മരണത്തില്‍ അമ്മയെ കുറ്റപ്പെടുത്തി ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്ത്. ഏപ്രില്‍ അഞ്ചിന് രാത്രി ഹരീഷ് ഇട്ട പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഗൂഢാലോചനയെന്ന് ആരോപിക്കുന്ന ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതിൽ നിയമനടപടി വേണം. തികച്ചും വസ്തുത വിരുദ്ധമാണ് ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. വാളയാർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും, തുടർ നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഇവര്‍ അറിയിച്ചു.