Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തുടരുന്നു: മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

അണക്കെട്ടിലെ രാവിലത്തെ  ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ (roshy augustin) പറഞ്ഞു

water level in mullaperiyar remains in 138
Author
Idukki Dam, First Published Oct 30, 2021, 4:04 PM IST

ഇടുക്കി: മുല്ലപ്പെരിയാറിൽ ഡാമിലെ (mullaperiyar dam)  ജലനിരപ്പ് (water level) താഴ്ത്താനുള്ള ശ്രമങ്ങൾ തുടരുന്നു. നിലവിൽ തുറന്നിട്ട മൂന്ന് ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ കൂടി വൈകിട്ട് നാല് മണിയോടെ വീണ്ടും തുറന്നു. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമിൽ നിന്നും പുറത്തേക്ക് കളയുകയാണ്. നേരത്തെ മൂന്ന് ഷട്ടറുകൾ 70 സെ.മീ വീതം ഉയർത്തി ജലം പുറത്തേക്ക് കളയുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്ന് ഷട്ടറുകൾ 40 സെമീ വീതം ഉയർത്തിയത്. പുതുതായി തുറന്ന രണ്ട് ഷട്ടറുകളിലൂടെ സെക്കൻഡിൽ 1299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയാകും 

അണക്കെട്ടിലെ രാവിലത്തെ  ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ (roshy augustin) പറഞ്ഞു. തമിഴ്നാടിനോട് (tamilnadu) കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. കൂടുതൽ വെള്ളം തുറന്ന് വിട്ടത് കൊണ്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 6 മണിക്ക് ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചത് . എന്നാൽ കേരളം ആവിശ്യപ്പെട്ടതിനെ തുടർന്നാണ് നേരത്തെ തുറക്കുന്നത്. ഇനി ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ലേക്ക് തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് ഇന്നലെ രാത്രിയോടെ വർദ്ധിപ്പിച്ചിരുന്നു. രാവിലെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നത്. രാത്രി ഒൻപതു മണിക്ക് രണ്ടാമത്തെ ഷട്ടറും മുപ്പത് സെൻറിമീറ്റർ ഉയർത്തി. മൂന്ന് ഷട്ടറുകളിലുമായി ആകെ 825ക്യൂമിക്സ് വെള്ളമാണ് പുറത്തേക്ക് വിട്ടത്. എന്നിട്ടും ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചത്.  

ജലനിരപ്പ് കുറക്കാനായി കൂടുതൽ വെള്ളം തുറന്നു വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എൻജിനീയർ തലത്തിൽ ചർച്ച നടത്തി. ഇതേ തുടർന്നാണ് കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനമായത്. പെരിയാറിൽ നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ  മാത്രമായിരിക്കും വെള്ളം ഉയരാൻ സാധ്യത. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സ്ഥിതി ഗതികൾ ചർച്ച ചെയ്യാൻ മന്ത്രി റോഷി അഗസ്റ്റിൻ അവലോകനയോഗം വിളിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios