കോഴിക്കോട്: മലയോരമേഖലയില്‍ കനത്ത മഴ തുടര്‍ന്നതിന് പിന്നാലെ ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നദീതീരത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്‍റേയും  കൈവരികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്. മലപ്പുറം ജില്ലയില്‍ ചാലിയാര്‍ ഒഴുകുന്ന ഭാഗങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. അരീക്കോട് ടൗണും പരിസരവും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയാണ്. പാലവും വെള്ളത്തിലായതോടെ അരീക്കോടേക്കുള്ള ഗതാഗതം തടസപ്പെട്ടു.  ചുങ്കത്തറ കൈപ്പിനി പാലം ശക്തമായ മഴയില്‍ ഒളിച്ചു പോയി.