Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു, മഴ തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറക്കാൻ സാധ്യത

Water level rises in Mullaperiyar Dam
Author
Idukki, First Published Jul 15, 2022, 9:17 PM IST

ഇടുക്കി:  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.30 അടിയായി ഉയർന്നു.  സെക്കന്റിൽ 7,000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1,844 ഘനയടി വെള്ളമാണ് തമിഴ‍്‍നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. മഴ തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, 
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ പറഞ്ഞു. 

 

 

Follow Us:
Download App:
  • android
  • ios