മുല്ലപ്പെരിയാർ ജലനിരപ്പ് 140.50 അടിയായി ഉയർന്നു. ഇടുക്കിയിൽ രാവിലെ മുതൽ മഴ മാറി നിൽക്കുകയാണ്.

ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു തുടങ്ങി. 2399.14 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്.ഇടുക്കി ഡാമിൽ ഇപ്പോഴും റെ‍ഡ് അലർട്ട് തന്നെയാണ്. മുല്ലപ്പെരിയാർ ജലനിരപ്പ് 140.50 അടിയായി ഉയർന്നു. ഇടുക്കിയിൽ രാവിലെ മുതൽ മഴ മാറി നിൽക്കുകയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം അടുത്ത രണ്ട് ദിവസം കേരളത്തിൽ വ്യപാകമായ മഴക്ക സാധ്യതയുണ്ട്. ഇന്ന് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ലഭിക്കും . നാളെ വടക്കൻ കേരളത്തിൽ മഴ തുടരുമെന്നും അറിയിപ്പ് ഉണ്ട്. അതേസമയം സംസ്ഥാനത്ത് എങ്ങും ഇന്ന് തീവ്ര,അതിതീവ്ര മഴയുടെ മുന്നറിയിപ്പുകളില്ല. 

Read More: Kerala Rain| അറബികടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കും