Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി, അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധനവ്, കേന്ദ്ര നിർദ്ദേശപ്രകാരമെന്ന് മന്ത്രി

ജനങ്ങളെ ബാധിക്കുന്ന വലിയ വർധനയല്ലെന്നും നിലവിലെ നിരക്കിൽ നിന്ന് അര ശതമാനം മാത്രമാണ് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.

water tax kerala increased
Author
Thiruvananthapuram, First Published Feb 18, 2021, 5:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും. കേന്ദ്ര നിർദേശ പ്രകാരമാണ് വെള്ളക്കരം കൂട്ടിയതെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന വലിയ വർധനയല്ലെന്നും നിലവിലെ നിരക്കിൽ നിന്ന് അര ശതമാനം മാത്രമാണ് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ക്യാബിനറ്റിൽ ചർച്ച ചെയ്തശേഷം മാത്രമേ വർധന നടപ്പിലാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Follow Us:
Download App:
  • android
  • ios