Asianet News MalayalamAsianet News Malayalam

'വയനാട് രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചു'; അജിത് കുമാറിനെതിരെ വയനാട് സിപിഐ

നല്ല രീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാർ ആണെന്നാണ് ഇ ജെ ബാബു ആരോപിക്കുന്നത്.

Wayanad CPI against ADGP MR Ajith Kumar over Wayanad rescue operation
Author
First Published Sep 3, 2024, 4:42 PM IST | Last Updated Sep 3, 2024, 4:59 PM IST

വയനാട്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് സിപിഐ വയനാട് ഘടകം. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ അജിത് കുമാർ ശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിക്കുന്നു. നല്ല രീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാർ ആണെന്നാണ് ഇ ജെ ബാബു ആരോപിക്കുന്നത്.

സന്നദ്ധ സംഘടനകൾ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കി. സർക്കാരിനെതിരെ ജനങ്ങളെ തിരിപ്പിക്കുകയായിരുന്നു ഉദ്ദേശം. എല്ലാ സംഘടനകളും ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് വിവാദം ഉണ്ടാക്കിയത്. ഒന്നിച്ചുള്ള പ്രവർത്തനത്തിന് ഒരു തടസ്സമുണ്ടായിരുന്നില്ല. ഭക്ഷണത്തിന് വിലക്കപ്പെടുത്തുന്നത് എന്ത് കാര്യത്തിനാണ്. റവന്യൂ മന്ത്രി മാറി നിന്ന് രണ്ട് ദിവസമാണ് ഈ സംഭവം ഉണ്ടായതെന്നും ഇ ജെ ബാബു പറയുന്നു. അതൃപ്തി അറിയിച്ചതിനെ തുടർന്ന് റവന്യൂ മന്ത്രി ഭക്ഷണ വിതരണം പഴയ രീതിയിലാക്കി. അജിത് കുമാറിന്റെ പല ഇടപെടലുകളിലും തങ്ങൾക്ക് സംശയം ഉണ്ടായിരുന്നു എന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios