എല്ലാവർക്കും മതിയായ താമസസൗകര്യം ഒരുക്കിയ ശേഷമേ ക്യാമ്പ് അവസാനിപ്പിക്കൂ എന്നും മന്ത്രി വിശദമാക്കി. 

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ കുടുംബത്തിന് തൊഴിൽ ഉറപ്പാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. ദുരിത ബാധിതരായവരുടെ കുടുംബത്തിൽ ഒരാൾക്ക് എങ്കിലും തൊഴിൽ ഉറപ്പാക്കും. ഇന്ന് നടന്ന തൊഴിൽമേളയിൽ 67 അപേക്ഷകളാണ് കിട്ടിയതെന്നും മന്ത്രി വെളിപ്പെടുത്തി. കൂടാതെ ക്യാംപുകളിൽ നിന്ന് മാറ്റിയ ആളുകൾക്കൊപ്പവും സർക്കാരുണ്ട്. രണ്ട് ദിവസം കൊണ്ട് ക്യാംപ് അവസാനിപ്പിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 16 കുടുംബങ്ങൾ മാത്രമാണ് ഇനി ക്യാംപിൽ നിന്നും മാറാനുള്ളത്. എല്ലാവർക്കും മതിയായ താമസസൗകര്യം ഒരുക്കിയ ശേഷമേ ക്യാമ്പ് അവസാനിപ്പിക്കൂ എന്നും മന്ത്രി വിശദമാക്കി. 

AMMA Live | Hema Committee Report | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News