വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഒരു കോടി അനുവദിക്കുമെന്ന് ജോസ് കെ മാണി എംപി
ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുകയെന്നും ജോസ് കെ മാണി എംപി പറഞ്ഞു.
കോട്ടയം: സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്. അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ലഭ്യമായാലുടന്‍ സംസ്ഥാന സര്‍ക്കാരിന് തുക കൈമാറി നടപടികള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നും ജോസ് കെ മാണി എം പി അറിയിച്ചു.
ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വളർത്തുമൃഗങ്ങൾ അനാഥരല്ല, 24 മണിക്കൂർ കൺട്രോൾ റൂം ചൂരൽമലയിൽ തുറന്നു