Asianet News MalayalamAsianet News Malayalam

ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനം; ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്ന് 4 കോടി അനുവദിച്ചു

സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. 

wayanad landslides latest news Relief to Dependents of Deceased; 4 crore has been sanctioned from the Disaster Response Fund
Author
First Published Aug 3, 2024, 2:33 PM IST | Last Updated Aug 3, 2024, 5:31 PM IST

കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ - ചൂരൽമല - അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നാണ് ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ  ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. 

അതേസമയം, മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും  തുടരുകയാണ്. ഇന്ന് രാവിലെ ഏഴിന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തിരച്ചിലിനായി വനം വകുപ്പ് കൂടുതൽ പേരെ വിന്യസിച്ചു. തമിഴ്നാട് അഗ്നി, രക്ഷാ വിഭാഗത്തിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകളെയും തിരച്ചിലിന് നിയോഗിച്ചു.

പുഞ്ചിരിമട്ടം, മുണ്ടക്കൈ , ചൂരൽമല , വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദീകരിക്കുന്നത്. ഹ്യുമന്‍ റസ്ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുകയാണ്.

വയനാട്ടിലെ ദുരന്തബാധിതർക്ക് കർണാടകയുടെ കൈത്താങ്ങ്; സർക്കാർ 100 വീടുകൾ നിർമിച്ച് നല്‍കുമെന്ന് സിദ്ധരാമയ്യ

എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയം, ദുരിതാശ്വാസ നിധിയിൽ പണം നൽകണം; രാഷ്ട്രീയം കാണേണ്ടെന്നും രമേശ് ചെന്നിത്തല

 

Latest Videos
Follow Us:
Download App:
  • android
  • ios