ചെറിയ കുഴിയെടുത്തപ്പോൾ ദുർഗന്ധം, മൃതദേഹമെന്ന് സംശയം,'മർഫി'യെ എത്തിച്ചു, മണ്ണ് മാറ്റാൻ തുടങ്ങി
സൈന്യവും പോലീസും ഫയർ ഫോഴ്‌സും സംയുക്തമായാണ് പ്രദേശത്ത് മണ്ണ് നീക്കി പരിശോധന നടത്തുന്നത്.
കൽപ്പറ്റ : ചൂരൽമലയുടെ താഴ്‌വാരത്തിൽ മണ്ണിനടിയിൽ ഒരു മൃതദേഹമുണ്ടെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ തുടങ്ങി. മർഫി എന്ന കേരള പൊലീസിന്‍റെ നായയെ എത്തിച്ചാണ് പരിശോധിപ്പിക്കുന്നത്. ചെറിയ തോതിൽ കുഴി എടുത്തപ്പോൾ ദുർഗന്ധം വമിച്ചതോടെയാണ് മണ്ണ് മാറ്റാൻ തുടങ്ങിയത്. സൈന്യവും പോലീസും ഫയർ ഫോഴ്‌സും സംയുക്തമായാണ് പ്രദേശത്ത് മണ്ണ് നീക്കി പരിശോധന നടത്തുന്നത്.
വയനാട് ദുരന്തത്തിന്റെ എട്ടാം ദിവസവും നടക്കുന്ന വ്യാപക തിരച്ചിൽ ഒരു മൃതദേഹം കൂടി ലഭിച്ചു. മുണ്ടക്കൈ ന്യൂ വില്ലേജ് ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. അൻപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം പുറത്ത് എടുത്ത് മേപ്പാടിയിലേക്ക് കൊണ്ട് പോയി.
കേരളാ സർക്കാരിനെതിരെ കേന്ദ്രവനംമന്ത്രി, 'വയനാട്ടിലേത് അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റ ഫലം'