Asianet News MalayalamAsianet News Malayalam

വയനാട് മെഡിക്കല്‍ കോളേജ്: രാഷ്ട്രീയ തര്‍ക്കങ്ങള്‍ വീണ്ടും സജീവമാകുന്നു

മെഡിക്കല്‍ കോളേജിനായി കിഫ്ബി വഴി 300 കോടി. 2022 ആദ്യത്തോടെ പൂര്‍ണ്ണമായും പ്രവര‍്ത്തിക്കന്ന മെഡിക്കല്‍ കോളേജ്. കോളേജില്‍ അരിവാള്‍ രോഗികളുടെ ആരോഗ്യപഠനത്തിനായി പ്രത്യേക വിഭാഗം ഇതോക്കെയാണ് ഇത്തവണത്തെ ബജറ്റിലുള്ള വാഗ്ദാനങ്ങള്‍. 

wayanad medical college again political issue
Author
Mananthavady, First Published Jan 16, 2021, 7:27 AM IST

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിനായി ബജറ്റില്‍ 300 കോടി രൂപ വകയിരുത്തിയതോടെ ഇതെചോല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍
ജില്ലയില്‍ സജീവമായി. മെഡിക്കല്‍ കോളേജ് എവിടെയെന്ന് പോലും തീരുമാനിക്കാതെ തുക വകയിരുത്തിയത്, നിയമസഭാ തെരഞ്ഞെടുപ്പ്
മുന്നില്‍ കണ്ടാണെന്നാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും വാദം. മുന്‍സര്‍ക്കാരും ഭൂമി കണ്ടെത്താതെ പണം വകയിരുത്തിയിട്ടുണ്ടെന്ന
മറുപ്രചരണം നടത്തിയാണ് ഇടതുമുന്നണി ഇതിനെ പ്രതിരോധിക്കുന്നത്

മെഡിക്കല്‍ കോളേജിനായി കിഫ്ബി വഴി 300 കോടി. 2022 ആദ്യത്തോടെ പൂര്‍ണ്ണമായും പ്രവര‍്ത്തിക്കന്ന മെഡിക്കല്‍ കോളേജ്. കോളേജില്‍ അരിവാള്‍ രോഗികളുടെ ആരോഗ്യപഠനത്തിനായി പ്രത്യേക വിഭാഗം ഇതോക്കെയാണ് ഇത്തവണത്തെ ബജറ്റിലുള്ള വാഗ്ദാനങ്ങള്‍. പക്ഷെ മെഡിക്കല്‍ കോളേജ് ജില്ലിയില്‍ എവിടെ തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ വോട്ട് ലക്ഷ്യമാക്കിയുള്ള ഇടത് വാഗ്ദാനം മാത്രമെന്നാണ് യുഡിഎഫിന്‍റെയും ബിജെപ്പിയുടെയും ആരോപണം.സിപിഎമ്മിലെ ഗ്രൂപ്പുവഴക്കാണ് മെഡിക്കല്‍ കോളേജ് എവിടെയെന്ന് തീരുമാനിക്കുന്നതിന് തടസമെന്ന് കോണ‍്ഗ്രസ് ആരോപിക്കുന്നു എന്നാല്‍ ബജറ്റില്‍ പണം വകയിരുത്തിയത് മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള ലക്ഷ്യത്തോടെ തന്നെയെന്നാണ് ഇടതുമുന്നണിയുടെ മറുവാദം.

അതെസമയം മൂന്നു ദിവസത്തിനുള്ളില്‍ വയനാട്ടിലെവിടെ മെഡിക്കല്‍ കോളേജ് തുടങ്ങുമെന്ന് തീരുമാനമാകുമെന്നാണ് സൂചന. മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ഉടന്‍ പ്രവര‍്ത്തനം തുടങ്ങുമെന്ന് ഇടതുമുന്നണി പ്രചരണം തുടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios