പരിസ്ഥിതി പ്രശ്നമില്ലാത്തതിനാല്‍ ഇവിടെ മെഡിക്കല്‍ കോളേജ് സുമുച്ചയമുണ്ടാക്കാമെന്ന കളക്ടറുടെ റിപ്പോര്‍ട്ടാണ് നിലവിലെ തീരുമാനങ്ങള്‍ക്കാധാരം

വയനാട്: വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ തീരുമാനം. മാനന്തവാടിക്കടുത്ത് ബോയ്സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ പുതിയ മെഡിക്കല്‍ കോളേജുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്‍റെ പണി പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി പ്രവര്‍ത്തിക്കും. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോയ്സ്ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. പരിസ്ഥിതി പ്രശ്നമില്ലാത്തതിനാല്‍ ഇവിടെ മെഡിക്കല്‍ കോളേജ് സുമുച്ചയമുണ്ടാക്കാമെന്ന കളക്ടറുടെ റിപ്പോര്‍ട്ടാണ് നിലവിലെ തീരുമാനങ്ങള്‍ക്കാധാരം. നേരത്തെ കണ്ടെത്തിയ മടക്കി മലയിലെയും ചുണ്ടേലെയും ഭുമി അനുയോജ്യമെല്ലെന്ന് വിദഗ്ധസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .