'മന്ത്രിസഭാ ഉപസമിതി സ്ഥലം വിട്ടു', വയനാട്ടിലെ പുനരധിവാസം പാളിയെന്ന് കെ. സുരേന്ദ്രന്‍
വയനാട്ടിൽ ഉള്ളത് മന്ത്രി കേളു മാത്രം.താൽക്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്
കല്‍പറ്റ: വയനാട്ടിലെ പുനരധിവാസം പാളിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ നിന്ന് സ്ഥലം വിട്ടു. വയനാട്ടില്‍ ഉള്ളത് മന്ത്രി കേളു മാത്രമാണ്. താല്‍ക്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിശദമായ മെമ്മോറാണ്ടം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴുമുള്ളത് താല്‍ക്കാലിക നിവേദനം മാത്രമാണ്. മന്ത്രിസഭാ ഉപസമിതി തികഞ്ഞ പരാജയമാണ്. ഫോട്ടോഷൂട്ടില്‍ മാത്രമായിരുന്നു അവര്‍ക്ക് താല്‍പര്യം. ദുരന്തം പ്രതിരോധിക്കാനുള്ള 600 കോടി ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുണ്ട്. കേരളം നാഥനില്ലാക്കളരിയായി മാറിയെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പുനരധിവാസം, അപകടസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങള്‍; 2 റിപ്പോർട്ടുകൾ സമർപ്പിച്ച് വിദഗ്ധ സംഘം