വീടിന് 30 ലക്ഷം ചെലവ് എന്നത് പദ്ധതി അനിശ്ചിതത്തിലാക്കി
കല്‍പറ്റ: വയനാട് പുനരധിവാസത്തില്‍ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. സർക്കാർ നൽകിയ ഉറപ്പുകൾ പാഴായി. ഏറ്റെടുത്ത ഭൂമിയിൽ നിയമ പ്രശ്നങ്ങളുണ്ട്. 5 സെന്‍റ് ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റ് വീട് ഉണ്ടാക്കിയാൽ ആടിനെ കെട്ടാൻ സ്ഥലം ഉണ്ടാകില്ല. വീടിന് 30 ലക്ഷം ചെലവ് എന്നത് പദ്ധതി അനിശ്ചിതത്തിലാക്കി. 6 മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർക്ക് ഒരു ചികിത്സ പദ്ധതി പ്രഖ്യാപിക്കാൻ സർക്കാരിന് ആയില്ല. 400 പേരുടെ കണക്ക് എടുത്തപ്പോൾ 60 പേരുകൾ ഇരട്ടിപ്പ് ഉണ്ടായി. പുനരധിവാസം ഒറ്റ ഘട്ടത്തിൽ ആക്കണം. പ്രധാനമന്ത്രി ചുരം ഇറങ്ങിയപ്പോൾ മന്ത്രിസഭ ഉപ സമിതിയും വയനാട് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു
വയനാട് പുനരധിവാസം; സ്പോൺസർഷിപ്പിന് വെബ് പോർട്ടൽ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
