ആനകളെയും, സ്ഥലവും ആദ്യം നിരീക്ഷിക്കും. RRT നൽകുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ

ഇടുക്കി: ജില്ലയിലെ കാട്ടാനശല്യം പരിഹരിക്കാനുള്ള നടപടികൾ എടുക്കുന്നതിന്‍റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള RRT സംഘം ശനിയാഴ്ച ഇടുക്കിയിലെത്തും. ആനകളെയും, സ്ഥലവും ആദ്യം നിരീക്ഷിക്കും. RRT നൽകുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ആദ്യത്തെ സംഘത്തിൽ ഡോ.അരുൺ സക്കറിയ ഉണ്ടാകില്ല

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ രണ്ടാഴ്ചയായി ഇടുക്കിയിൽ അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണമാണ്. കാട്ടാന വീടുകളും റേഷൻ കടയും അടക്കം തകർത്തിരുന്നു. കാട്ടാനകളുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർആർടി സംഘം എത്തുന്നത്

ധോണിയിൽ കാട്ടാന ശല്യം തുടരുന്നു,രാത്രിയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ,ശാശ്വത പരിഹാരം വേണമെന്നാവശ്യം