സർക്കാർ ഉത്തരവ് മറയാക്കി നടന്ന ഗൂഡാലോചന അന്വേഷിക്കും. മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്ക് നൽകാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നൽകി.
തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറി കൊള്ളയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. വനം-വിജിലൻസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപെടുത്തും. സർക്കാർ ഉത്തരവ് മറയാക്കി നടന്ന ഗൂഡാലോചന അന്വേഷിക്കും. മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്ക് നൽകാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നൽകി.
സംസ്ഥാനത്ത് വ്യാപകമായി മരം മുറിച്ചെന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണം തീരുമാനിച്ചത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്. മരം മുറിയിൽ ഗൂഡാലോചന ഉണ്ടയിരുന്നുവെന്നും മോഷണം നടന്നിട്ടുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
