Asianet News MalayalamAsianet News Malayalam

വയനാട് മരം കൊള്ള; കോടികളുടെ മരം വെട്ടിമുറിച്ച് കടത്തിയത് വിവിധ വകുപ്പുകളുടെ ഒത്താശയോടെയാണെന്ന് കരാറുകാരൻ

സർക്കാർ ഉത്തരവിന്റെ മറവിൽ മൂന്നുവർഷത്തേക്ക് മരം കടത്താനായിരുന്നു പദ്ധതിയിട്ടത്. ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമികളില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് നൂറിലധികം വര്‍ഷം പഴക്കമുള്ള മരങ്ങള്‍ മുറിച്ച് കടത്തുന്നത്

wayanad tree theft scandal contractor comes out with serious allegations
Author
Wayanad, First Published Jun 6, 2021, 8:24 AM IST

വയനാട്: വയനാട് പട്ടയഭൂമിയിൽ നിന്ന് ഈട്ടിമരം വെട്ടിമുറിച്ച് കടത്തിയത് വിവിധ വകുപ്പുകളുടെ ഒത്താശയോടെയാണെന്ന് കരാറുകാരൻ ഹംസ. ജീവന് ഭീഷണിയുണ്ടെന്നും മരം കൊള്ളക്കാർ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും ഹംസ പറയുന്നു. ഇയാളാണ് മരം കൊള്ളക്കാർക്ക് വേണ്ടി മരം മുറിച്ച് നൽകിയത്. കേസിൽ ഹംസ പ്രതിയാണ്. 

സർക്കാർ ഉത്തരവിന്റെ മറവിൽ മൂന്നുവർഷത്തേക്ക് മരം കടത്താനായിരുന്നു പദ്ധതിയിട്ടത്. ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമികളില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് നൂറിലധികം വര്‍ഷം പഴക്കമുള്ള മരങ്ങള്‍ മുറിച്ച് കടത്തുന്നത്. ആദിവാസികളുടേതടക്കം വിവിധ പട്ടയ ഭൂമികളില്‍ നിന്നായി കോടികണക്കിന് രൂപയുടെ മരം മുറിച്ച് കടത്തി. പട്ടയം ലഭിച്ച ശേഷമുള്ള വീട്ടിമരം മുറിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലായിരുന്നു കോള്ള.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios