എൽഡിഎഫിൽ കുടുംബാന്തരീക്ഷം. യുഡിഎഫിലേക്ക് കേരളാ കോൺഗ്രസ് തിരിച്ച് പോകില്ല.

കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനുള്ളിലുയ‍രുന്ന പൊതുവികാരമെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി. കൂടുതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ട്. എൽഡിഎഫിൽ സീറ്റ് ചർച്ച ആരംഭിക്കുന്ന മുറയ്ക്ക് സീറ്റ് ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എൽഡിഎഫിൽ കുടുംബാന്തരീക്ഷമാണുള്ളത്. യുഡിഎഫിലേക്ക് കേരളാ കോൺഗ്രസ് തിരിച്ച് പോകില്ല. ആരും പുറകിൽ നിന്ന് കുത്തുന്നില്ല. കേരള കോൺഗ്രസ് മുന്നണിക്കുള്ളിൽ നിന്ന് വളരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. 

മൂന്ന് കൂട്ടിലും കുടുങ്ങിയില്ല, ഒന്നരമാസമായി പനവല്ലിയെ വിറപ്പിച്ച കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്

YouTube video player