Asianet News MalayalamAsianet News Malayalam

'ചെറിയൊരു കൈയബദ്ധം, നാറ്റിക്കരുത്, കത്തെഴുതിയത് വികാരത്തള്ളിച്ചയിൽ'; സിആർപിഎഫ് വേണ്ടെന്ന് വനപാലക സംഘടന

കേസന്വേഷണത്തിനും സുരക്ഷക്കും കേരള പൊലീസിനെ വിശ്വാസമില്ലെന്നാണ് സംഘടന പറഞ്ഞത്. സംസ്ഥാന പൊലീസിനെതിരെ ഭരണാനുകൂല സംഘടന രം​ഗത്തെത്തിയത് വിവാദമായിരുന്നു.

we do not want crpf protection, letter was mistake, says forest officers organization prm
Author
First Published Feb 3, 2024, 10:30 AM IST

തിരുവനന്തപുരം: വനപാലകർക്ക് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ സംഘനട എഴുതിയ കത്ത് പിൻവലിച്ചു.  വനസംരക്ഷണത്തിന് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കെബി വേണുവിനെഴുതിയ കത്താണ് സംഘടന നിരുപാധികം പിൻവലിച്ചത്. ഇടുക്കി മാങ്കുളത്ത് വനപാലകർക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തെ തുടർന്നുണ്ടായ വൈകാരിക പ്രകടനം മാത്രമാണ് കത്തെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി.

കത്തിലെ സിബിഐ അന്വേഷണം വേണമെന്ന ഭാ​ഗവും സുരക്ഷക്ക് സിആർപിഎഫ് വേണമെന്ന ഭാ​ഗവുമാണ് ഒഴിവാക്കിയത്. മാങ്കുളത്ത് വനംകൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. തുടർന്നാണ്  കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് വിജി പി വർ​ഗീസ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഹർജിയിലും വിവാദ ഭാ​ഗം ഒഴിവാക്കി.

Read More കണ്ണീരായി തണ്ണീർ! വെള്ളം കിട്ടാതെ 15മണിക്കൂർ,മരണ കാരണം എന്ത്? കർണാടക വനമേഖലയിൽ ഒരു മാസത്തിനിടെ ചരിഞ്ഞത് 3 ആനകൾ

കേസന്വേഷണത്തിനും സുരക്ഷക്കും കേരള പൊലീസിനെ വിശ്വാസമില്ലെന്നാണ് സംഘടന പറഞ്ഞത്. സംസ്ഥാന പൊലീസിനെതിരെ ഭരണാനുകൂല സംഘടന രം​ഗത്തെത്തിയത് വിവാദമായിരുന്നു. കത്ത് തയ്യാറാക്കിയപ്പോൾ സംഭവിച്ച പിഴവാണെന്നും നിർവ്യാജം ഖേദിക്കുന്നുവെന്നും കത്തിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios