രാവിലെ കോൺഗ്രസ് രാത്രി ബിജെപി എന്ന് പറയുന്നത് തന്‍റെ പണിയല്ല. പിണറായിയുടേത് അല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കുമെന്നും മറിയക്കുട്ടി പറഞ്ഞു

തിരുവനന്തപുരം : മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധേയയായ മറിയക്കുട്ടി. രാവിലെ കോൺഗ്രസ് രാത്രി ബിജെപി എന്ന സിപിഎം വിമർശനം മറിയക്കുട്ടി തളളി. പിണറായി വിജയന്റേതല്ലാതെ അല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കും. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു. കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറിയക്കുട്ടി വിശദീകരിച്ചു. സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പരിപാടിക്കിടെ പിണറായിയും മോദിയും ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങളും കാണിച്ചു.

മറിയക്കുട്ടി 'കേരളത്തിലെ അമ്മമാരെ, സഹോദരിമാരെ' തുടക്കം മലയാളത്തിൽ; തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമെന്ന് മോദി

YouTube video player

Embed VideoYouTube video player

YouTube video player