എസ് ഡി പി ഐ യുടെ വോട്ട് വാങ്ങുമോ എന്ന ചോദ്യത്തിന് ബിജെപിക്കെതിരെ എല്ലാ മനുഷ്യരുടെയും വോട്ട് സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തിരുവനന്തപുരം: ബിജെപിക്കെതിരായ വോട്ടുകൾ സ്വീകരിക്കുമെന്ന് ബിനോയ് വിശ്വം. എല്ലാ മനുഷ്യരുടെയും വോട്ട് സ്വീകരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ബിജെപി വിരുദ്ധ നിലപാട് എടുക്കുന്നവരെ എതിർക്കില്ലെന്നും ബിജെപിയെ സഹായിക്കാൻ ഞങ്ങൾ ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എസ് ഡി പി ഐ യുടെ വോട്ട് വാങ്ങുമോ എന്ന ചോദ്യത്തിന് ബിജെപിക്കെതിരെ എല്ലാ മനുഷ്യരുടെയും വോട്ട് സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

